പാർലമെന്റിന് മുന്നിൽ പ്രതിഷേധം; കർഷകർ ഡെൽഹിയിലേക്ക്; സർവം സജ്‌ജം

By News Desk, Malabar News
Farmers Gear Up For Protest Outside Parliament
Representational Image

ന്യൂഡെൽഹി: വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം മുതൽ പാർലമെന്റിന് മുന്നിൽ ആസൂത്രണം ചെയ്‌ത പ്രതിഷേധത്തിൽ പങ്കെടുക്കാൻ കർഷകർ ഡെൽഹിയിലേക്ക്. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ രാജ്യതലസ്‌ഥാനത്തേക്ക് യാത്ര തിരിച്ചുവന്ന് കർഷക സംഘടനയായ സംയുക്‌ത കിസാൻ മോർച്ച (എസ്‌കെഎം) അറിയിച്ചു.

‘ജൂലൈ 22 മുതൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ പ്രതിഷേധിക്കാനുള്ള പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചിരുന്നു. ലുധിയാന, സംഗ്രൂർ, മൻസ, ബതിന്ദ, ബർണാല, റോപ്പർ, ഫാസിൽക്ക, ഫരീദ്‌കോട്ട് തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് കർഷകർ സിംഘു, തിക്രി അതിർത്തികൾ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു കഴിഞ്ഞു. വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനും മിനിമം താങ്ങുവില (എംഎസ്‌പി) ഉറപ്പാക്കുന്നതിനും നവംബർ മുതൽ 40ഓളം കർഷക സംഘടനകൾ ഒരു കുടക്കീഴിൽ പ്രതിഷേധിക്കുകയാണ്.’

‘കർഷകരുടെ അവകാശങ്ങൾക്കായി പാർലമെന്റിൽ ശബ്‌ദം ഉയർത്താൻ ആവശ്യപ്പെട്ട് ജൂലൈ 17നകം പ്രതിപക്ഷ പാർട്ടികൾക്ക് കത്തയക്കും. 40ഓളം കർഷക സംഘടനകളുടെ അഞ്ച് പ്രതിനിധികൾ വീതമായിരിക്കും പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുക. ഇരുനൂറോളം കർഷകരും പ്രതിഷേധത്തിൽ പങ്കുചേരും’- സംയുക്‌ത കിസാൻ മോർച്ച പ്രതിനിധികൾ അറിയിച്ചു.

ജൂലൈ 19 മുതൽ ഓഗസ്‌റ്റ്‌ 13 വരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്. കർഷകരുടെ പ്രശ്‌നം കേന്ദ്രസർക്കാർ ചർച്ച ചെയ്യുന്നത് വരെ പാർലമെന്റ് സെഷൻ ആരംഭിക്കാൻ സമ്മതിക്കരുതെന്ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

അതേസമയം, ബിജെപി നേതാക്കൾക്കെതിരായ പ്രതിഷേധം പഞ്ചാബിൽ തുടരുകയാണെന്ന് എസ്‌കെഎം വക്‌താക്കൾ അറിയിച്ചു. ബിജെപി നേതാവ് ഹർജിത് ഗ്രേവലിനെതിരെ ബർണാല ജില്ലയിലെ ധനോളയിൽ ഇന്ന് റാലി സംഘടിപ്പിച്ചിട്ടുണ്ടെന്നും കർഷക നേതാക്കൾ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പോരാട്ടം ഏഴ് മാസം പിന്നിടുകയാണ്. അഞ്ഞൂറിലധികം കർഷകർക്ക് സമരത്തിനിടെ ജീവൻ നഷ്‌ടമായി. പ്രതീക്ഷ അസ്‌തമിച്ച് ജീവനൊടുക്കിയ കർഷകരുടെ എണ്ണവും കുറവല്ല. ഈ സാഹചര്യത്തിലും പിന്നോട്ട് പോകാതെ സമരപരിപാടികൾ കൂടുതൽ ശക്‌തമാക്കാനാണ് കർഷക നേതാക്കളുടെ തീരുമാനം.

Also Read: മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്‌ച വൈകിട്ട് നാലിന്; വികസനങ്ങൾ ചർച്ചയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE