ദുബായിൽ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി; നിയമലംഘകര്‍ക്ക് പിടി വീഴും

By Staff Reporter, Malabar News
MALABARNEWS-COVIDDUB
Representational Image
Ajwa Travels

ദുബായ്: കോവിഡ് വ്യാപനം വീണ്ടും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ദുബായ് അടക്കമുള്ള നഗരങ്ങളില്‍ പരിശോധന കടുപ്പിച്ചു. നിയമം ലംഘിക്കുന്ന ആളുകള്‍ക്ക് വന്‍ തുകയാണ് വിധിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇന്നലെ നടത്തിയ പരിശോധനയില്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ മൂന്ന് സ്‌പോട്‌സ് സ്‌ഥാപനങ്ങള്‍ക്ക് ദുബായില്‍ അധികൃതര്‍ പിഴ ചുമത്തി. ദുബായ് സ്‌പോട്‌സ് കൗണ്‍സില്‍, ദുബായ് എക്കണോമി എന്നിവ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്നിടത്ത് നിയമലംഘനം കണ്ടെത്തിയത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിച്ച മറ്റു മൂന്ന് സ്‌ഥാപങ്ങള്‍ക്ക് താക്കീത് നല്‍കിയതായും അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ ഇന്ന് ആകെ 1359 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. 2037 പേരാണ് ഇന്ന് രോഗമുക്‌തി നേടിയത്.

ചികില്‍സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ മരണപ്പെട്ടു. ഇതുവരെ രാജ്യത്ത് 12,5123 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. ഇതില്‍ 118,931 പേര്‍ക്ക് രോഗം ഭേദമായി. 5715 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. ആകെ മരണം 477.

Read Also: കോവിഡ്; കുവൈറ്റില്‍ ഇന്ന് രോഗമുക്‌തി 661, രോഗബാധ 708 പേര്‍ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE