അബുദാബി: ആഗോള എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസിൽ (ഒപെക്) നിന്ന് യുഎഇ പിൻമാറി. റഷ്യ ഉൾപ്പടെ ഒപെക് ഇതര എണ്ണ കയറ്റുമതി രാജ്യങ്ങൾ ഉൾപ്പെടുന്ന ഒപെക് പ്ളസിലെ അംഗത്വവും യുഎഇ ഉപേക്ഷിച്ചു.
മേയ് ഒന്നുമുതൽ യുഎഇ ഈ സംഘടനകളുടെ ഭാഗമായിരിക്കില്ലെന്ന് ഊർജ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒപെക് രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ഒരു സ്ഥാപക അംഗരാജ്യം എന്ന നിലയിൽ യുഎഇയുടെ ഈ തീരുമാനം ആഗോള ഊർജ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.
ഉൽപ്പാദന നയവും ഉൽപ്പാദന ശേഷിയും വിലയിരുത്തിയും രാജ്യത്തിന്റെ ദേശീയ താൽപര്യം മുൻനിർത്തിയുമാണ് ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തതെന്ന് യുഎഇ ഊർജ മന്ത്രാലയം വ്യക്തമാക്കി. ഹോർമുസ് 1967ലാണ് യുഎഇ ഒപെക്കിൽ ചേർന്നത്. സൗദി അറേബ്യ, ഇറാഖ് എന്നിവ കഴിഞ്ഞാൽ ഒപെക്കിലെ ഏറ്റവും വലിയ ഉൽപ്പാദക കയറ്റുമതി രാജ്യവുമാണ് യുഎഇ.
കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് എണ്ണ ഉൽപ്പാദനവും കയറ്റുമതിയും തടസപ്പെട്ട സാഹചര്യത്തിലാണ് യുഎഇയുടെ തീരുമാനമെന്നാണ് വിലയിരുത്തൽ. ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ സുരക്ഷാ ആശങ്കകൾ എണ്ണ വിപണിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്.
ഒപെക്കിന്റെ യഥാർഥ നേതാവായി കണക്കാക്കപ്പെടുന്ന സൗദിക്ക് യുഎഇയുടെ പിൻമാറ്റം വലിയൊരു തിരിച്ചടിയാണ്. സഖ്യത്തിന്റെ കരുത്ത് കുറയ്ക്കാൻ ഇത് ഇടയാക്കും. നേരത്തെ, 2019ൽ ഖത്തറും ഒപെക്കിൽ നിന്ന് പിൻമാറിയിരുന്നു. ഒമാൻ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമല്ല.
Most Read| ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം







































