കോവിഡ്; കുവൈറ്റില്‍ ഇന്ന് രോഗമുക്‌തി 661, രോഗബാധ 708 പേര്‍ക്ക്

By Staff Reporter, Malabar News
pravasalokam image_malabar news
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: ഇന്ന് കുവൈറ്റില്‍ കോവിഡ് സ്‌ഥിരീകരിച്ചത് 708 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,21,635 ആയി. അതേസമയം 661 പേര്‍ ഇന്ന് രോഗമുക്‌തി നേടി. ഇതുവരെയായി 1,12,771 പേരാണ് കോവിഡ് മുക്‌തരായത്.

രാജ്യത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതുവരെയായി കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ച് 746 പേരാണ് മരണപ്പെട്ടത്.

Read Also: സംസ്‌ഥാനത്ത് നാളെ വിദ്യാരംഭം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5,496 പരിശോധനകളാണ് നടന്നത്. 8,76,250 പേരുടെ പരിശോധനകളാണ് ഇതുവരെയായി രാജ്യത്താകമാനം നടത്തിയത്.

കുവൈറ്റില്‍ നിലവില്‍ 8,118 പേര്‍ ചികില്‍സയില്‍ കഴിയുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 121 പേര്‍ തീവ്ര പരിചരണത്തിലാണ് ചികില്‍സയില്‍ ഉള്ളത്.

National News: മോഹന്‍ ഭാഗവതിനെതിരെ ഒവൈസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE