‘സിഎഎയില്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് നല്ലവാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കേണ്ട’; മോഹന്‍ ഭാഗവതിനെതിരെ ഒവൈസി

By News Desk, Malabar News
Asaduddin-Owaisi about CAA
Asaduddin Owaisi
Ajwa Travels

ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും പ്രത്യേക മതത്തിന് എതിരല്ലെന്നും മുസ്‌ലിം സഹോദരങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു എന്നുമുള്ള ആര്‍എസ്എസ് അധ്യക്ഷന്റെ പരാമര്‍ശത്തിന് മറുപടിയുമായി എ.ഐ.എം.ഐ.എം.  പ്രസിഡണ്ട് അസദുദീന്‍ ഒവൈസി.

‘തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഞങ്ങള്‍ കുട്ടികളല്ല. സിഎഎയും എന്‍ആര്‍സിയും കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് നല്ല വാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കേണ്ട’ ഒവൈസി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്‌റ്ററും മുസ്‌ലിം വിഭാഗത്തിന് എതിരല്ലെങ്കില്‍ അവയില്‍ നിന്ന് എല്ലാ മതങ്ങളെപ്പറ്റിയും ഉള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വത്തിന്റെ അടിസ്‌ഥാനം മതമാണെന്ന് പറയുന്ന ഏത് നിയമത്തെയും എതിര്‍ക്കുമെന്നും ഒവൈസി പറഞ്ഞു.

Related News: ‘ഹിന്ദുത്വം രാജ്യത്തിന്റെ അന്തസത്ത, 1.3 ബില്യണ്‍ ജനങ്ങള്‍ക്കും ബാധകം’; മോഹന്‍ ഭാഗവത്

നാഗ്‌പൂരില്‍ നടന്ന ആര്‍എസ്എസ് വിജയദശമി റാലിയില്‍ സംസാരിക്കവെയാണ് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് സിഎഎ, എന്‍ആര്‍സി എന്നിവ സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തിയത്. സിഎഎ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുസ്‌ലിം സഹോദരങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കിയാണ് സിഎഎക്ക് എതിരെ പ്രക്ഷോഭം ഉണ്ടാക്കിയതെന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE