തൃശൂരിൽ ആരിഫ് മുഹമ്മദ് ഖാനും മോഹന്‍ ഭഗവതും കൂടിക്കാഴ്‌ച നടത്തി

തൃശൂർ അവിണിശേരിയിലെ ആർഎസ്എസ് ജില്ലാ കാര്യവാഹക് ടിവി മണികൺഠന്റെ വീട്ടിലാണ് കൂടിക്കാഴ്‌ച നടന്നത്. രാത്രി 8.07ന് എത്തിയ ഗവർണർ, 8.35ന് ഇവിടെനിന്നു മടങ്ങി. മാദ്ധ്യമങ്ങളോട് സംസാരിക്കാൻ ഗവർണർ തയാറായില്ല.

By Central Desk, Malabar News
Arif Mohammad Khan and Mohan Bhagwat meet At Thrissur

തൃശൂര്‍: തൃശൂരിലെ പ്രാദേശിക ആർഎസ്‌എസ്‌ പ്രവര്‍ത്തകന്റെ വീട്ടില്‍ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആർഎസ്‌എസ്‌ ദേശീയ മേധാവി മോഹന്‍ ഭഗവതും കൂടിക്കാഴ്‌ച നടത്തി. രാത്രി 8.07ന് ആർഎസ്‌എസ്‌ പ്രവർത്തകന്റെ വീട്ടിലെത്തിയ ഗവർണർ നടത്തിയ കൂടിക്കാഴ്‌ച രാഷ്‌ട്രീയ കേരളം ഒറ്റുനോക്കുന്നുണ്ട്.

നാലു ദിവസം സംസ്‌ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കുകയും വ്യത്യസ്‌ത മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്താനുമായി 15ന് കേരളത്തിലെത്തിയ മോഹന്‍ ഭഗവത് 19നാണ് തിരികെ പോകുക. തൃശൂര്‍ ആനക്കല്ലില്‍ ആർഎസ്‌എസ്‌ പ്രാദേശിക നേതാവിന്റെ വീട്ടിലാണ് മോഹന്‍ ഭഗവത് കഴിഞ്ഞ രണ്ട് ദിവസമായി തങ്ങുന്നത്.

കേരളത്തില്‍ സര്‍ക്കാറിനെതിരെ ഗവര്‍ണര്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച് ഭരണ പ്രതിസന്ധി സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ ആർഎസ്‌എസ്‌ ദേശീയ മേധാവിയുമായുള്ള ഗവർണറുടെ കൂടിക്കാഴ്‌ച ഏറെ ശ്രദ്ധേയമാണ്. ഗവര്‍ണര്‍ ബിജെപിയുടെ രാഷ്‌ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഇടപെടലുകളാണ് സംസ്‌ഥാനത്ത്‌ നടത്തുന്നതെന്ന ആരോപണം ഭരണ-പ്രതിപക്ഷ രംഗത്ത് ശക്‌തമാണ്‌.

നാളെ രാവിലെ ഗുരുവായൂർ രാധേയം ഓഡിറ്റോറിയത്തിൽ ചേരുന്ന ആർഎസ്എസ് ബൈഠക്കിൽ മോഹന്‍ ഭഗവത് പങ്കെടുക്കും. വൈകിട്ട് 5ന് ഗുരുവായൂർ ശ്രീകൃഷ്‌ണകോളജ് ഗ്രൗണ്ടിൽ ഗുരുവായൂർ സംഘജില്ലയിലെ പൂർണഗണ വേഷധാരികളായ പ്രവർത്തകരുടെ ചടങ്ങിൽ മോഹന്‍ ഭഗവത് സംസാരിക്കും. തിങ്കളാഴ്‌ച മടക്കം.

Most Read: ഗുജറാത്തിൽ പിടിയിലായ 200 കോടിയുടെ ലഹരി പാകിസ്‌ഥാനിൽ നിന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE