‘ഹിന്ദുത്വം രാജ്യത്തിന്റെ അന്തസത്ത, 1.3 ബില്യണ്‍ ജനങ്ങള്‍ക്കും ബാധകം’; മോഹന്‍ ഭാഗവത്

By News Desk, Malabar News
MalabarNews_mohan bhagwat
മോഹന്‍ ഭാഗവത്
Ajwa Travels

നാഗ്‌പൂർ: ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, ഹിന്ദുത്വം രാജ്യത്തിന്റെ അന്തസത്തെയെന്ന് ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. സംഘം ഹിന്ദു രാഷ്‍ട്രം എന്ന് പറയുമ്പോള്‍ അതിന് രാഷ്‍ട്രീയമോ അധികാര കേന്ദ്രീകൃതമോ ആയ അര്‍ഥമില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍.എസ്.എസ് ആസ്‌ഥാനത്ത് വിജയദശമി ദിന സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വത്തെ ചിലര്‍ വളച്ചൊടിച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ഹിന്ദുത്വം രാജ്യത്തിന്റെ അസ്‌ഥിത്വമാണ്. രാജ്യത്തെ 1.3 ബില്യണ്‍ ജനങ്ങള്‍ക്കും ഹിന്ദുത്വം എന്ന ആശയം ബാധകമാമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയും അതിനെതിരെ ഉയര്‍ന്നു വന്ന സമരങ്ങളെക്കുറിച്ചും മോഹന്‍ ഭാഗവത് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

Read Also: അതിര്‍ത്തിയില്‍ സമാധാനം വേണം; ഇന്ത്യന്‍ ഭൂമി കൈയടക്കാന്‍ ആരെയും അനുവദിക്കില്ല; പ്രതിരോധമന്ത്രി

പൗരത്വ നിയമ ഭേദഗതി ഒരു സമുദായത്തിനും എതിരല്ല. എന്നാല്‍ ചിലര്‍ മുസ്‌ലിങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമര രംഗത്തിറക്കിയെന്നും മോഹന്‍ ഭാഗവത് ആരോപിച്ചു. സി.എ.എയുടെ പേരില്‍ അവസര വാദികള്‍ സംഘടിത ആക്രമണം അഴിച്ചുവിടുക ആയിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് പശ്‌ചാത്തലത്തില്‍ 50 സ്വയംസേവകര്‍ മാത്രമാണ് വിജയദശമി ദിന ആഘോഷ ചടങ്ങില്‍ അണിനിരന്നത്. മറ്റ് പ്രവര്‍ത്തകര്‍ക്കായി പ്രസംഗം ഓണ്‍ലൈന്‍ സ്ട്രീമിങ് ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE