അതിര്‍ത്തിയില്‍ സമാധാനം വേണം; ഇന്ത്യന്‍ ഭൂമി കൈയടക്കാന്‍ ആരെയും അനുവദിക്കില്ല; പ്രതിരോധമന്ത്രി

By Staff Reporter, Malabar News
rajnath singh image_malabar news
Rajnath Singh
Ajwa Travels

ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ ഒരിഞ്ച് ഭൂമി പോലും കൈയടക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ചൈനാ അതിര്‍ത്തിക്ക് അടുത്തുള്ള സിക്കിമിലെ ഷെറാതങ്ങില്‍ നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായുള്ള ആയുധ പൂജ ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഇന്ത്യ സമാധാനമാണ് എല്ലാ കാലവും ആഗ്രഹിക്കുന്നതെന്നും അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്‌ഥ അവസാനിപ്പിക്കണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയുമായുള്ള അതിര്‍ത്തിയില്‍ ഇന്ത്യക്ക് സമാധാനം വേണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഡാര്‍ജിലിംഗിലെ സുക്‌ന യുദ്ധ സ്‌മാരകത്തില്‍ നടന്ന പൂജയില്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനും മറ്റ് ഉദ്യോഗസ്‌ഥരും പങ്കെടുത്തു.

 ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അസുഖകരമായ സംഭവങ്ങള്‍ തുടരുകയാണെന്നും അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ അവസാനിക്കുകയും സമാധാനം സംരക്ഷിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. കൂടാതെ ഇന്ത്യയിലെ ഒരിഞ്ച് സ്‌ഥലം പോലും കൈയടക്കാന്‍ ഇന്ത്യന്‍ സൈന്യം ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പൂജാ ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞു.

കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടയിലാണ് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള കേന്ദ്രത്തില്‍ വെച്ച് പൂജ നടന്നത്.

Read Also: വാളയാര്‍ മദ്യ ദുരന്തം; അനാഥരായ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE