കോവിഡ്; സൗദിയിൽ 163 പുതിയ കേസുകൾ, 8 മരണം

By Trainee Reporter, Malabar News
covid saudi arabia
Representational image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 163 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,62,066 ആയി. 189 പേർ രോഗമുക്‌തി നേടി. രോഗമുക്‌തി നേടിയവരുടെ എണ്ണം 3,53,004 ആയി ഉയർന്നു. 8 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 6,176 ആയി.

നിലവിൽ 2,866 പേരാണ് സൗദിയിൽ രോഗബാധിതരായി അവശേഷിക്കുന്നത്. ഇതിൽ 383 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ശേഷിക്കുന്നവരുടെ ആരോഗ്യ നില തൃപ്‌തികരമാണ്. സൗദിയിലെ കോവിഡ് രോഗമുക്‌തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.

റിയാദ് (39), മക്ക (34), മദീന (21), കിഴക്കൻ പ്രവിശ്യ (19), അസീർ (16), ഖസീം (7), തബൂക്ക് (6), നജ്‌റാൻ (5), അൽബാഹ (5), ജീസാൻ (4), ഹാഇൽ (4) , അൽജൗഫ് (2), വടക്കൻ അതിർത്തി മേഖല (1) എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത പുതിയ കോവിഡ് കേസുകളുടെ എണ്ണം.

Read also: യുഎഇയില്‍ 2 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; പ്രതിദിന രോഗബാധ 1,227

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE