കോവിഡ് വാക്‌സിനേഷനെ എതിർക്കേണ്ടതില്ല; ഐഎംഎ

By Staff Reporter, Malabar News
Indian-medical-association-ON COVID
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് വാക്‌സിനേഷനെ എതിർക്കേണ്ടതില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). വിശ്വസനീയമായ സ്‌ഥാപനമാണ് വാക്‌സിൻ വികസിപ്പിച്ചതെന്ന് ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് ഡോ. പിടി സക്കറിയാസ് പറഞ്ഞു.

സങ്കര വൈദ്യത്തിനെതിരെ ഐഎംഎ നടത്തുന്ന റിലേ സത്യാഗ്രഹ സമര വേദിയിലാണ് ഡോ. പിടി സക്കറിയാസ് ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ ശരിയായ ഹോം ക്വാറന്റയിൻ പാലിക്കാത്തത് കാരണമാണ് രോഗം വ്യാപിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയക്ക് അനുമതി നൽകിയതിനെതിരെയാണ് ഐഎംഎയുടെ റിലേ നിരാഹാര സത്യാഗ്രഹം. ഫെബ്രുവരി ഒന്ന് മുതൽ 14 വരെയാണ് സമരം. പ്രതിഷേധ സമരത്തിന്റെ സംസ്‌ഥാന തല ഉൽഘാടനം ഇന്ന് കോഴിക്കോട് നടന്നു. ഫെബ്രുവരി 1 മുതൽ 14ആം തീയതി വരെ ഓരോ ജില്ലകളിലായാണ് നിരാഹാര സത്യഗ്രഹം നടക്കുക.

Read Also: മുന്നാക്ക സംവരണം; ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE