മുന്നാക്ക സംവരണം; ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു; എ വിജയരാഘവൻ

By Desk Reporter, Malabar News
A-Vijayaraghavan
Ajwa Travels

തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയത്തിൽ മുസ്‌ലിം ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ദേശാഭിമാനി പത്രത്തിൽ എഴുതിയ ‘വർഗീയതയും കോൺഗ്രസ് നിലപാടുകളും‘ എന്ന ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം.

മുന്നാക്ക സംവരണം യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്‌ദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് വിജയരാഘവന്‍ ലേഖനത്തിൽ പറയുന്നു.

സംവരണേതര വിഭാഗങ്ങൾക്ക്‌ 10 ശതമാനം സംവരണമെന്നത്‌ സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണ്‌. ഭരണഘടനാ വ്യവസ്‌ഥയായിരുന്നു അതിനു തടസം. അടുത്തകാലത്ത്‌ കേന്ദ്ര സർക്കാർ ഭരണഘടന ഭേദഗതി ചെയ്‌തു. കേരളത്തിൽ സംവരണം നടപ്പാക്കാൻ തീരുമാനിച്ചു. നിലവിൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങൾക്ക്‌ ഒരു നഷ്‌ടവും സംഭവിക്കാത്ത രീതിയിലാണ്‌ ഇതു നടപ്പാക്കുന്നത്‌.

കോൺഗ്രസും ഈ നയത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നാണ്‌ നേതാക്കൾ പ്രഖ്യാപിച്ചത്‌. യുഡിഎഫ്‌ പ്രകടനപത്രികയിൽ അങ്ങനെ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നുപോലും വിശദീകരിച്ചു. എന്നാൽ, വർഗീയ സംഘടനകൾ 10 ശതമാനം സംവരണത്തിനെതിരെ സമരരംഗത്തിറങ്ങി. മറ്റു സമുദായസംഘടനകളെ രംഗത്തിറക്കാൻ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിൽ ഉണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിച്ചത്‌. യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്‌ദിക്കാൻ കോൺഗ്രസ്‌ നേതൃത്വത്തിനു കഴിഞ്ഞില്ല”- അദ്ദേഹം ലേഖനത്തിൽ പറയുന്നു.

ജമാ അത്തെ ഇസ്‌ലാമിയുമായി യുഡിഎഫ് ഉണ്ടാക്കിയ നീക്കുപോക്കിനെയും എ വിജയരാഘവൻ ലേഖനത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടി വര്‍ഗീയ കൂട്ടുകെട്ടുകള്‍ തരാതരംപോലെ രൂപപ്പെടുത്തുന്ന ശൈലിയാണ് കോണ്‍ഗ്രസിനുള്ളത്. ജമാഅത്തെ ഇസ്‌ലാമിയുമായി യുഡിഎഫ്‌ ഉണ്ടാക്കിയത്‌ പ്രാദേശിക നീക്കുപോക്കായിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ സഹായം മുൻ വാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും ഫലമായിരുന്നു.

ഉറച്ച മതനിരപേക്ഷ വാദിയായിരുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ആശയങ്ങളിൽനിന്ന്‌ കോൺഗ്രസ്‌ അകലുക മാത്രമല്ല ഉണ്ടായത്‌. മതനിരപേക്ഷ നയങ്ങൾ വലിച്ചെറിഞ്ഞ്‌ അധികാരത്തിനുവേണ്ടി ഏതു വർഗീയ പ്രസ്‌ഥാനവുമായും കൂട്ടുകൂടാമെന്ന നിലയിലേക്ക്‌ ആ പാർടി എത്തിയെന്നും വിജയരാഘവൻ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

Also Read:  ബിജെപി മൽസരിക്കുന്നത് ഭരണം പിടിക്കാൻ; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE