തിരുവനന്തപുരം: കെ സുധാകരനെ കെപിസിസിക്കും ഹൈക്കമാന്‍ഡിനും തിരുത്താനായില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍. കൊലപാതകങ്ങള്‍ക്ക് ശേഷവും കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കോണ്‍ഗ്രസിന് സുധാകരനെ തിരുത്താനായില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുമെന്ന് വിജയരാഘവൻ ഓർമ്മിപ്പിച്ചു.
അതേസമയം, ധീരജ് വധക്കേസിൽ പ്രതികൾക്കൊപ്പമെന്ന് വീണ്ടും ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത് വന്നതാണ് സിപിഎം നേതാക്കളെ ചൊടിപ്പിച്ചത്. കൊലക്കേസിൽ അറസ്‌റ്റിലായ 5 പേർക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കെ സുധാകരന്റെ വാദം. നിഖിൽ പൈലി കുത്തിയത് ആരും കണ്ടിട്ടില്ലെന്നും സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സുധാകരനെതിരെ വിമർശനം ശക്‌തമാണ്.
Read Also: കെഎസ്ആർടിസി ദീർഘദൂര സർവീസ്; ടിക്കറ്റ് ബുക്കിംഗിന് കൂടുതൽ സൗകര്യങ്ങൾ