രാജ്യത്ത് ഇന്നലെ കോവിഡ് ബാധിതരായവര്‍ 44,878; രോഗമുക്‌തരുടെ എണ്ണം ഉയരുന്നു

By News Desk, Malabar News
MALABARNEWS-COVID
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത് 44,878 പേര്‍ക്ക്. ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 87,28,795 ആയി. 49,079 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. ഏതാനും ആഴ്‌ചകളായി രോഗബാധിതരേക്കാള്‍ രോഗമുക്‌തരുടെ എണ്ണം ഉയരുന്നത് രാജ്യത്തിന് ആശ്വാസമായിട്ടുണ്ട്.

Also Read: 40 ദിവസമായി മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വിലകള്‍

547 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 1,28,688 ആയി. നിലവില്‍ ചികില്‍സയിലുള്ളവര്‍ 4,84,547 ആണ്. ഇന്നലത്തേക്കാള്‍ 4747 പേര്‍ കുറവാണിത്. ഇതുവരെ രോഗമുക്‌തി നേടിയത് 81,15,580 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ പരിശോധിച്ചത് 12,31,01,739 സാംപിളുകള്‍. ഇന്നലെ മാത്രം 11,39,230 സാംപിളുകള്‍ പരിശോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE