40 ദിവസമായി മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ വിലകള്‍

By News Desk, Malabar News
Malabar News_petrol diesel_price reduction
Representational image
Ajwa Travels

മുംബൈ: രാജ്യത്തെ പെട്രോള്‍ വില 50 ദിവസമായും ഡീസല്‍ വില 40 ദിവസമായും മാറ്റമില്ലാതെ തുടരുന്നു. ഈ ദിവസങ്ങളില്‍ അസംസ്‌കൃത എണ്ണയുടെ അന്താരാഷ്‍ട്ര വിലയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. 50 ദിവസത്തിനിടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് രണ്ടു മുതല്‍ മൂന്നു ഡോളര്‍വരെ കുറയുകയും പിന്നീട് കൂടി 44 ഡോളര്‍ നിലവാരത്തിലെത്തുകയും ചെയ്‌തു. എന്നാല്‍ ഇവിടെ അതു പ്രതിഫലിച്ചില്ല.

15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് ദിവസംതോറും പെട്രോള്‍, ഡീസല്‍ വിലകള്‍ പുതുക്കുന്നത്. ഭരണ തലത്തിലുള്ള ഇടപെടലുണ്ടെങ്കില്‍ മാത്രമേ ഇത്രയും ദിവസം വില സ്‌ഥിരമായി നിലനിര്‍ത്താന്‍ കഴിയൂ എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അതിനാല്‍ തന്നെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും വിവിധ സംസ്‌ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും വില സ്‌ഥിരമായി നിര്‍ത്തുന്നതിന് കാരണമായിട്ടുണ്ടാകാം എന്ന് സംശയിക്കുന്നുണ്ട്.

Also Read: ആസിയാന്‍ രാജ്യങ്ങള്‍ക്കായി പത്ത് ലക്ഷം ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യ

വ്യാഴാഴ്‌ചത്തെ നിരക്കനുസരിച്ച് മുംബൈയില്‍ പെട്രോളിന് 87.74 രൂപയാണ്. ഡെല്‍ഹിയിലിത് 81.06 രൂപയും ചെന്നൈയില്‍ 84.14 രൂപയുമാണ്. ഡീസലിന് മുംബൈയില്‍ 76.86 രൂപയുള്ളപ്പോള്‍ ഡെല്‍ഹിയില്‍ 70.46 രൂപയും ചെന്നൈയില്‍ 75.95 രൂപയും നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE