ആസിയാന്‍ രാജ്യങ്ങള്‍ക്കായി പത്ത് ലക്ഷം ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യ

By News Desk, Malabar News
PM modi In inaguration of vigilance and correption
PM Modi
Ajwa Travels

ന്യൂഡെല്‍ഹി: ആസിയാന്റെ(ASEAN) കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തന ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് ലക്ഷം യുഎസ് ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ ആസിയന്റെ വ്യാഴാഴ്‌ച നടന്ന 17-മത് ആസിയാന്‍- ഇന്ത്യ ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം.

വെര്‍ച്വലായി നടന്ന സമ്മേളനത്തില്‍ ഇന്ത്യയും മറ്റ് ആസിയാന്‍ രാഷ്‍ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരെ ഇന്ത്യ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും അന്താരാഷ്‍ട്ര സമൂഹത്തിന് രാജ്യം നല്‍കി വരുന്ന പിന്തുണയെ കുറിച്ചും കോവിഡിനെതിരെ ആസിയാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പറ്റിയും മോദി സംസാരിച്ചു.

Also Read: വിരമിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് നിതീഷ്; തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നെന്ന് വിമർശകർ

ഇന്തോ- പസഫിക് സമുദ്ര മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനായി ഇന്ത്യ അവതരിപ്പിച്ച ഇന്തോ- പസഫിക് ഓഷ്യന്‍സ് ഇനിഷ്യേറ്റീവ് (IPOI), ഈ മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പുവരുത്തുന്ന നയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സെക്യൂരിറ്റി ആന്‍ഡ് ഗ്രോത്ത് ഫോര്‍ ഓള്‍ ദ റീജിയന്‍ (SAGAR) എന്നിവയെ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചതായി വിദേശകാര്യ വകുപ്പ് വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE