സൗദിയിലെ സ്‌ഥാപനങ്ങളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധം; ഇന്ന് മുതൽ പ്രാബല്യത്തിൽ 

By Team Member, Malabar News
Saudi News
Ajwa Travels

റിയാദ് : കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് ഇന്ന് മുതൽ സൗദിയിൽ കർശന വിലക്ക്. സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളിലും പൊതു പരിപാടികളിലും പൊതു ഗതാഗതത്തിലും വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് ഇന്ന് മുതൽ പ്രവേശനം ഉണ്ടായിരിക്കില്ല. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നെങ്കിലും, ഇന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.

കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കർശന നടപടികളുമായി രാജ്യം മുന്നോട്ട് പോകുന്നത്. ഇത് പ്രകാരം രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ പരിപാടികൾക്കും വാക്‌സിൻ എടുത്ത ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൂടാതെ ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച് സൗദിയിലെത്തിയവർ വാക്‌സിൻ രേഖക്ക് അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് ആശങ്കയിലാണ്. തവക്കൽനാ ആപ്ളിക്കേഷനിൽ ഇമ്യൂൺ സ്‌റ്റാറ്റസ് രേഖപ്പെടുത്തിയവർക്ക് മാത്രമാകും ജോലിക്ക് പോകാൻ സാധിക്കുക.

Read also : പത്ത് വയസുകാരനോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌ക്കൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE