കോവിഡ് വാക്‌സിൻ ഇടവേള കുറച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

By News Bureau, Malabar News
Covid Vaccination
Representational Image
Ajwa Travels

ഡെൽഹി: കോവിഡ് വാക്‌സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ. കരുതൽ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാലിത് കേന്ദ്ര സർക്കാർ തള്ളി.

രണ്ടാം ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞുവേണം കരുതൽ ഡോസ് സ്വീകരിക്കാനെന്ന് സർക്കാർ വ്യക്‌തമാക്കി.

നേരത്തെ രണ്ടാം ഡോസ് വാക്‌സിനും കരുതൽ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസമായി കുറച്ചുവെന്ന് ദേശീയ മാദ്ധ്യമങ്ങളിൽ അടക്കം റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സംബന്ധിച്ച് നാഷണൽ ടെക്‌നിക്കൽ അഡ്‌വൈസറി ഗ്രൂപ്പ് ഓൺ ഇമ്യുണൈസേഷൻ ഇന്നലെ യോഗം ചേർന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ വാക്‌സിന്റെ ഇടവേള കുറക്കാൻ തീരുമാനമായില്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്.

നിലവിൽ 18 വയസ് പൂർത്തിയായ, രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് 9 മാസം പിന്നിട്ട ആർക്കും ബൂസ്‌റ്റർ ഡോസ് ലഭിക്കുന്നതാണ്.

Most Read: വിജയ് ബാബുവിന്റെ അറസ്‍റ്റിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തടസമല്ല; കമ്മീഷണര്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE