കോവിഡ് വാക്‌സിന്‍ ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാകില്ല; ആരോഗ്യ സെക്രട്ടറി

By News Desk, Malabar News
malabarnews-rajeshbhooshan
Rajesh Bhooshan
Ajwa Travels

പൂനെ: രാജ്യത്ത് കോവിഡ് വാക്‌സിന്‍ പൊതുവിപണിയില്‍ ഉടന്‍ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. അടുത്ത ഏഴു മുതല്‍ ഒൻപതു മാസത്തിനുള്ളില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കു വാക്‌സിന്‍ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന നൽകുന്നത്. അതിനാൽ തന്നെ വാക്‌സിന്‍ എന്നു പൊതുവിപണിയില്‍ എത്തുമെന്നു പറയാന്‍ കഴിയില്ലയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ അടിയന്തര അനുമതി നല്‍കിയിരിക്കുന്ന വാക്‌സിനുകള്‍ക്കൊന്നും രാജ്യത്തോ വിദേശത്തോ വിപണി അംഗീകാരം നല്‍കിയിട്ടില്ല. എല്ലാ ക്ളിനിക്കല്‍ ട്രയല്‍ ഘട്ടങ്ങളുടെയും പൂര്‍ണമായ അവലോകനത്തിനു ശേഷം മാത്രമേ പൊതുവിപണിയില്‍ വാക്‌സിന്‍ വില്‍ക്കാന്‍ അംഗീകാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ. മൂന്നാംഘട്ട ക്ളിനിക്കല്‍ ട്രയലിന്റെ സമ്പൂര്‍ണ അവലോകത്തിനു ശേഷമേ അന്തിമ അംഗീകാരം നല്‍കുകയുള്ളൂവെന്നും രാജേഷ് ഭൂഷണ്‍ അറിയിച്ചു.

Kerala News: നിയമസഭാ തിരഞ്ഞെടുപ്പ്; ഇടത് മുന്നണിയിൽ പുതുമുഖങ്ങൾക്ക് സാധ്യത കൂടുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE