നിയമസഭാ തിരഞ്ഞെടുപ്പ്; ഇടത് മുന്നണിയിൽ പുതുമുഖങ്ങൾക്ക് സാധ്യത കൂടുതൽ

By Team Member, Malabar News
a vijayaraghavan
എ വിജയരാഘവൻ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടൻ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കൂടുതൽ പുതുമുഖങ്ങളെ മൽസരിപ്പിക്കാൻ സാധ്യതയുള്ളതായി വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ ഇറക്കി പരീക്ഷിച്ച് വിജയിച്ച തന്ത്രം ഇത്തവണയും പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ഇടത് മുന്നണിയെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

രണ്ട് തവണയിൽ കൂടുതൽ തുടർച്ചയായി ജയിച്ചവരെ മൽസരിപ്പിക്കേണ്ടെന്നത് പാർട്ടി നയമാണെന്നും ഇളവ് വേണമെങ്കിൽ മേൽക്കമ്മിറ്റി തീരുമാനിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു. തുടർഭരണം ഉണ്ടായാൽ മന്ത്രിയാകാൻ സാധ്യതയുള്ള സ്‌ഥാനാർഥികൾക്കും, മണ്ഡലത്തിൽ വിജയിക്കാൻ മറ്റാർക്കും സാധിക്കില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തിലും ഇളവുകൾ നൽകുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. അല്ലാത്ത സാഹചര്യത്തിൽ രണ്ട് തവണ ജയിച്ച സ്‌ഥാനാർഥികളെ ഇത്തവണ സ്‌ഥാനാർഥിയാക്കാൻ പാർട്ടി ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തുടക്കമായി നടത്തുന്ന സിപിഐഎമ്മിന്റെയും സിപിഐയുടേയും സംസ്‌ഥാന സെക്രട്ടറിമാർ നയിക്കുന്ന ഉത്തര–ദക്ഷിണ മേഖലാ ജാഥകൾ ഉടനുണ്ടാവുമെന്നും, ജാഥയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എൽഡിഎഫ് യോഗമാണെന്നും എ വിജയരാഘവൻ പറഞ്ഞു.

Read also : റിപ്പബ്ളിക്ക് ദിനത്തിലെ ട്രാക്‌ടർ റാലി; അനുമതി ലഭിച്ചതായി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE