ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ കോവിഡ് സാന്നിധ്യം; ചൈനയിൽ വിലക്ക്

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്‌ത ശീതീകരിച്ച സമുദ്രോൽപ്പന്നങ്ങളിൽ കോവിഡ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി ചൈന. പാക്കേജിംഗിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള 6 കമ്പനികളുടെ ശീതീകരിച്ച സമുദ്രോൽപ്പന്നങ്ങൾക്കാണ് ചൈന നിരോധനം ഏർപ്പെടുത്തിയത്.

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിന് മുൻപ് തന്നെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് കോവിഡ് സാന്നിധ്യത്തെ തുടർന്ന് ചൈനയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സൂക്ഷ്‌മ പരിശോധനക്ക് ശേഷം മാത്രമാണ് ചൈനയിൽ ശീതീകരിച്ച ഭക്ഷ്യവസ്‌തുക്കൾക്ക് വിതരണ അനുമതി നൽകുന്നത്.

നിലവിൽ ഇന്ത്യയിൽ നിന്നുള്ള 6 കമ്പനികളുടെ സമുദ്രോൽപ്പന്നങ്ങൾക്ക് ഒരാഴ്‌ചത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. ജനറല്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഓഫ് കസ്‌റ്റംസ്‌ ഓഫ് ചൈനയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

Read also : മഞ്ചേശ്വരം കോഴക്കേസ്; സുന്ദരയുടെ ഫോൺ പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE