ജില്ലയിൽ ഇന്ന് 3939 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By Staff Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയില്‍ 3939 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട് ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ് എം അറിയിച്ചു. വിദേശത്തുനിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല.

ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ പോസിറ്റീവായി. 68 പേരുടെ ഉറവിടം വ്യക്‌തമല്ല. 3866 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ ഉണ്ടായത്. 1012 പേര്‍ കൂടി രോഗമുക്‌തി നേടി. 17,601 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 23.34 ശതമാനമാണ്.

5 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചു. നിലവിൽ രോഗം സ്‌ഥിരീകരിച്ച് ചികിൽസയിലുളളത് 23,188 പേരാണ്. കോഴിക്കോട് ചികിൽസയിലുളള മറ്റു ജില്ലക്കാരുടെ എണ്ണം 250 ആണ്.

Read Also: ബിവറേജുകൾക്ക് ഇല്ലാത്ത നിബന്ധന ആരാധനാലയങ്ങൾക്ക് അടിച്ചേൽപ്പിക്കരുത്; കെപിഎ മജീദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE