കോവിൻ ആപ്പിന് സാങ്കേതിക പ്രശ്‌നം; ബംഗാളിൽ വാക്‌സിൻ വിതരണം തടസപ്പെട്ടു

By Staff Reporter, Malabar News
cowin-app
Ajwa Travels

കൊൽക്കത്ത: കോവിഡ് വാക്‌സിൻ ആപ്പിൽ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെ തുടർന്ന് ആദ്യ ദിവസം തന്നെ ബംഗാളിൽ വാക്‌സിൻ വിതരണം തടസപ്പെട്ടു. വാക്‌സിൻ വിതരണ പ്രക്രിയയെ നിരീക്ഷിക്കുന്നതിനായി കേന്ദ്രം വികസിപ്പിച്ചെടുത്തതാണ് കോവിൻ (കോവിഡ് വാക്‌സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക്) ആപ്ളിക്കേഷൻ.

വാക്‌സിൻ സ്വീകരിക്കുന്നതിനെ ക്കുറിച്ചുള്ള വിവരങ്ങൾ അപ്‍ലോഡ് ചെയ്യുന്നതിൽ ആരോഗ്യ പ്രവർത്തകർക്ക് സാങ്കേതിക ബുദ്ധിമുട്ട് നേരിട്ടതോടെയാണ് വാക്‌സിൻ വിതരണം തടസപ്പെട്ടത്. ആപ്പ് വഴി സന്ദേശങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് കൈമാറുന്നതിനും തടസം നേരിട്ടു. ഇതോടെ നേരിട്ട് ഫോൺ മുഖേനയാണ് വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൈമാറിയത്.

സംസ്‌ഥാനത്ത് ഒട്ടാകെ 204 കേന്ദ്രങ്ങളാണ് വാക്‌സിൻ നൽകാനായി ഒരുക്കിയിരുന്നത്. ആപ്പ് വികസിപ്പിച്ചത് കേന്ദ്രമാണ്. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുതിർന്ന ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.

Read Also: തെളിവോ കുറ്റപത്രമോ ഇല്ല; മുനവര്‍ ഫാറൂഖി ഇപ്പോഴും ജയിലില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE