സിപിഐഎം ബ്രാഞ്ച് സമ്മേളനം; തീയതികൾ പ്രഖ്യാപിച്ചു

By News Desk, Malabar News
A Vijayaraghavan
Ajwa Travels

തിരുവനന്തപുരം: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്‍ അറിയിച്ചു. സംസ്‌ഥാന സമ്മേളനം എറണാകുളത്താണ് നടക്കുക. ഇതിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം- ജനുവരി 14,15,16, കൊല്ലം- ഡിസംബർ 31, 1,2, ആലപ്പുഴ- ജനുവരി 28,29,30, എറണാകുളം- ഡിസംബര്‍ 14,15,16, ഇടുക്കി- ജനുവരി 4,5,6, കോട്ടയം- ജനുവരി 14,15,16, തൃശൂർ- ജനുവരി 21,22,23, പാലക്കാട്- ഡിസംബര്‍ 31, ജനുവരി 1,2, കോഴിക്കോട്- ജനുവരി 10,11,12, വയനാട്- ഡിസംബര്‍ 14,15,16, കണ്ണൂര്‍- ഡിസംബര്‍ 10,11,12, കാസര്‍കോട്- ജനുവരി 21,22,23 എന്നിങ്ങനെയാണ് ജില്ലാ സമ്മേളന തീയതികൾ. ജനാധിപത്യ ഉള്ളടക്കം ഉയര്‍ത്തിപ്പിടിച്ചാകും സിപിഐഎം സമ്മേളനങ്ങള്‍ നടത്തുക. രാഷ്‌ട്രീയ പ്രമേയം സമ്മേളനങ്ങള്‍ക്കിടയില്‍ ചർച്ചയാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗം വര്‍ധിച്ചുവെന്നും വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടകയില്‍ ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവസരം കൊടുത്തത് കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളാണ്. ദേശീയതലത്തില്‍ ശക്‌തി ചോര്‍ന്നപ്പോഴും കോണ്‍ഗ്രസ് പിടിച്ചുനിന്ന സംസ്‌ഥാനമാണ് കേരളം. എന്നാല്‍ ഇപ്പോള്‍ ഇവിടെയും സ്‌ഥിതി മാറി. ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലായ്‌മ അവരുടെ മുഖമുദ്രയായി മാറി. ഡിസിസി അധ്യക്ഷ സ്‌ഥാനം തീരുമാനിച്ചതിന് ശേഷം ഇത് രൂക്ഷമായെന്നും വിജയരാഘവന്‍ പറഞ്ഞു.

Also Read: പ്ളസ് വൺ പരീക്ഷക്ക് സ്‌റ്റേ; കോടതി വിധി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE