സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം; 15, 16 തീയതികളിൽ നടത്താൻ തീരുമാനം

By Team Member, Malabar News
CPM activist's house attacked in Thalassery;
Representational Image
Ajwa Travels

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടത്താൻ തീരുമാനമായി. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പൊതുസമ്മേളനം ഒഴിവാക്കിയേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളെ ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ എടുക്കും.

സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചത്. ജനുവരി 28 മുതൽ 30ആം തീയതി വരെയാണ് ജില്ലാ സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് രൂക്ഷമായതിനാൽ ആൾക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സമ്മേളനം മാറ്റിവച്ചത്.

പുതിയ തീയതി കോവിഡ് സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. നിലവിൽ കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

Read also: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തീയതികൾ പുനഃക്രമീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE