കേരളത്തിൽ മത ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നു; പിഎംഎ സലാം

By Staff Reporter, Malabar News
'Ready to meet BJP in person to get votes'; PMA Salam's audio recording released
Ajwa Travels

മലപ്പുറം: കേരളത്തിൽ മത ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീ​ഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മത ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും ഇദ്ദേഹം പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ആരോപണ വിധേയനായ മുൻ എംഎൽഎ കെ എം ഷാജിക്ക് പാ‍ർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിഎംഎ സലാം. ജോർജ് എം തോമസ് പറഞ്ഞത് മത ധ്രുവീകരണത്തിനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമായാണ്. ലൗ ജിഹാദ് ഉത്തേരേന്ത്യയിൽ ബിജെപി ഉയർത്തുമ്പോൾ കേരളത്തിൽ സിപിഎം ആണ് ഉയർത്തുന്നത്. ജോർജ് എം തോമസിന്റേത് വെറുമൊരു നാക്കു പിഴയായി കാണാനാവില്ല.

പാർട്ടി സമ്മേളനം ചർച്ച ചെയ്തെന്നും പാ‍ർട്ടി രേഖയിൽ ലൗ ജിഹാദ് ഉണ്ടന്നും പറഞ്ഞതിൽ സിപിഎം സംസ്‌ഥാന നേതൃത്വം നിലപാട് വ്യക്‌തമാക്കണമെന്നും ഇദ്ദേഹം പറഞ്ഞു. കെഎം ഷാജിക്കെതിരായ അന്വേഷണം കേന്ദ്ര ഏജൻസികളെ കൊണ്ട് നേതാക്കളെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണെന്ന് ഇദ്ദേഹം ആരോപിച്ചു. ഇതിന് സംസ്ഥാന സർക്കാർ ഒത്താശ നൽകുകയാണ്. ഷാജി നിരപരാധിയെന്ന് തെളിയുമെന്നും പിഎംഎ സലാം പറഞ്ഞു.

Read Also: വധഗൂഢാലോചന കേസ്; അനൂപും സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE