സിപിഎം സംസ്‌ഥാന സമ്മേളനം; മുൻ നിശ്‌ചയിച്ച ദിവസം തന്നെ നടത്താൻ തീരുമാനം

By Team Member, Malabar News
CPM State Conference Will Be On The date As Planned
Ajwa Travels

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസും, സംസ്‌ഥാന സമ്മേളനവും മുൻ നിശ്‌ചയിച്ച തീയതികളിൽ തന്നെ നടത്താൻ തീരുമാനം. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സമ്മേളന തീയതികൾ മാറ്റേണ്ടതില്ലെന്നും, കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സമ്മേളനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു.

മാർച്ച് 1ആം തീയതി മുതൽ 4ആം തീയതി വരെയാണ് സിപിഎം സംസ്‌ഥാന സമ്മേളനം നടക്കുക. സംസ്‌ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടായിരിക്കില്ല. കൂടാതെ പൊതു സമ്മേളനത്തിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാനും, സമ്മേളന പ്രതിനിധികൾക്ക് ആർടിപിസിആർ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളിൽ നടത്താനും തീരുമാനമായി. കണിച്ചുകുളങ്ങരയിൽ വച്ചാണ് സമ്മേളനം നടക്കുക. പൊതു സമ്മേളനം, പ്രകടനങ്ങൾ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക.

Read also: കേരളത്തിനെതിരായ യോഗിയുടെ പരാമർശം; അടിയന്തിര പ്രമേയ നോട്ടീസിന് അനുമതിയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE