തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പോലീസ് നിയമ ഭേദഗതി വിവാദങ്ങൾക്ക് ശേഷം ചേരുന്ന ആദ്യത്തെ യോഗമാണിത്. വ്യക്തമായ കൂടിയാലോചനകൾ ഇല്ലാതെ നിയമം നടപ്പിലാക്കാൻ ശ്രമിച്ച നടപടിയിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർ സ്വരങ്ങൾ ഉയർന്നിരുന്നു.
നേരത്തെ തന്നെ വിവാദ നിയമം കൃത്യമായി നിരീക്ഷിക്കാൻ ശ്രമിക്കാതിരുന്നത് പാർട്ടിയുടെ പിഴവാണെന്ന് വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇന്നത്തെ യോഗം നിർണായകമാവും. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന് പത്ത് ദിവസം മാത്രം ശേഷിക്കെ വിവാദങ്ങളിൽ നിന്ന് മാറിനിൽക്കാനാവും പാർട്ടിയുടെ തീരുമാനം.
തിരഞ്ഞെടുപ്പ് അടുത്തതോടെ സിഎജി, ഇഡി വിവാദങ്ങളിൽ നിന്ന് വിട്ടു നിൽക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. സർക്കാരിന്റെ വികസന നേട്ടങ്ങളും പ്രകടന പത്രികയും മുൻനിർത്തി തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. ഡിസംബർ എട്ടിനാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ആരംഭിക്കുന്നത്.
Read Also: 10, പ്ളസ് ടു ക്ളാസുകൾ ജനുവരിയിൽ തുടങ്ങിയേക്കും