ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് ഏർപ്പെടുത്തിയ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി നീട്ടി

By Staff Reporter, Malabar News
credit-guarantee-scheme-extended
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ചെറുകിട, ഇടത്തരം വ്യവസായ സ്‌ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ക്രെഡിറ്റ് ഗ്യാരന്റി പദ്ധതിയുടെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

കോവിഡ് കാലത്ത് ആത്‌മനിർഭർ പാക്കേജിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. എംഎസ്എംഇ മേഖലയിലെ സംരംഭങ്ങളുടെ ബാധ്യതകൾ വീട്ടാൻ ധനകാര്യ സ്‌ഥാപനങ്ങൾക്ക് സർക്കാർ ഗ്യാരന്റി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2020 ജൂൺ 1 മുതലാണ് രാജ്യത്ത് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉപഭോക്‌താക്കളിൽ നിന്ന് ലഭിച്ച അഭ്യർഥനകളുടെ അടിസ്‌ഥാനത്തിൽ ഈ വർഷം സെപ്റ്റംബർ 30ന് അവസാനിച്ച പദ്ധതിക്ക് ആറുമാസം കൂടി കാലാവധി നീട്ടാൻ സർക്കാർ തീരുമാനിച്ചു.

ഇതോടെ 2022 മാർച്ച് 31 വരെ ചെറുകിട സംരംഭകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കോവിഡ് വ്യാപനത്തിന് ശേഷം ദുരിതത്തിലായ നിരവധി സംരംഭകർക്ക് ആശ്വാസമാണ് ഈ പദ്ധതി.

Read Also: വടംവലി പ്രമേയമായി ‘ആഹാ’; റിലീസ് തീയതി പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE