ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ കോടികളുടെ കുഴൽപ്പണ വേട്ട

By Staff Reporter, Malabar News
money launder
റെയില്‍വേ പോലീസ് സംഘത്തോടൊപ്പം പ്രതി മുസാഫര്‍ ഖനി
Ajwa Travels

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. 1.80 കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. മുസാഫർ ഖനി(40) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്. ചെന്നൈ തിരുവള്ളൂർ സ്വദേശിയാണ് ഇയാൾ.

പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി എ ഷറഫുദ്ദീന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മുസാഫർ ഖനി പിടിയിലായത്. സംശയം തോന്നാതിരിക്കാൻ കുടുംബ സമേതമാണ് ഇയാൾ യാത്ര ചെയ്‌തതെന്ന്‌ പോലീസ് പറഞ്ഞു.

മലപ്പുറം ജില്ലയിലേക്ക് പണം കടത്തിക്കൊണ്ട് പോവാനായിരുന്നു പദ്ധതി. പ്രതിയെക്കുറിച്ചും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന് മുൻപും ഇയാൾ കേരളത്തിലേക്ക് ട്രെയിൻമാർഗം പണം കടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്.

ഷൊർണൂർ എസ്ഐ ജംഷീദ് പി, സക്കീർ അഹമ്മദ്, എഎസ്ഐ ജോസഫ്, എസ്‌സിപിഒമാരായ റൈജു, പ്രമോദ്, സിപിഒമാരായ പ്രഭാത്, സിറാജ് മഹേഷ്, മുരുകൻ, സുഭദ്ര, ഷാഹുൽ ഹമീദ്, നൗഷാദ്, സുനിൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Malabar News: കരിപ്പൂരിൽ സ്വർണ വേട്ട; കോഴിക്കോട് സ്വദേശി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE