അയ്യപ്പ ഭക്‌തരുടെ തിരക്ക്; ശബരിമലയിൽ ദർശന സമയം നീട്ടി

ഉച്ചക്ക് ശേഷം ഒരുമണിക്കൂർ കൂടി നീട്ടിയാണ് ദർശന സമയം കൂട്ടിയത്. പുലർച്ചെ മൂന്ന് മണിക്ക് തുറക്കുന്ന നട ഉച്ചക്ക് ഒരുമണിക്ക് അടക്കും. വൈകിട്ട് മൂന്ന് മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും.

By Trainee Reporter, Malabar News
sabarimala
Ajwa Travels

പത്തനംതിട്ട: അയ്യപ്പ ഭക്‌തരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് ശബരിമലയിൽ ദർശന സമയം നീട്ടി. ഉച്ചക്ക് ശേഷം ഒരുമണിക്കൂർ കൂടി നീട്ടിയാണ് ദർശന സമയം കൂട്ടിയത്. പുലർച്ചെ മൂന്ന് മണിക്ക് തുറക്കുന്ന നട ഉച്ചക്ക് ഒരുമണിക്ക് അടക്കും. വൈകിട്ട് മൂന്ന് മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും. ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് മൂന്ന് മണിമുതൽ തുറന്നു.

അയ്യപ്പ ഭക്‌തരുടെ ക്രമാതീതമായ തിരക്ക് കണക്കിലെടുത്താണ് ദർശനസമയം വർധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ശബരിമലയിൽ എത്തുന്ന മുഴുവൻ ഭക്‌തർക്കും ദർശന സൗകര്യം ഒരുക്കി കൊടുക്കണമെന്നതാണ് ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും നിലപാട്. ഒരു മണിക്കൂർ ദർശന സമയം ദീർഘിപ്പിച്ചതോടെ ദിവസവും 18 മണിക്കൂർ ഭക്‌തർക്ക് ദർശനത്തിനായി ലഭിക്കും.

അതേസമയം, 18ആം പടി കയറുന്നവരുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ദേവസ്വം ബോർഡ് വിലയിരുത്തുന്നു. സ്‌പോട്ട് ബുക്കിങ് നിർത്തി തീർഥാടകരെ നിയന്ത്രിക്കണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. തർക്കം തുടരുന്നതിനിടെ വെർച്വൽ ക്യൂ 90,000ത്തിൽ നിന്ന് 80,000 ആക്കിയെങ്കിലും ഇത് നടപ്പായിട്ടില്ല. സന്നിധാനത്തെ തിരക്ക് ഇടത്താവളങ്ങളിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എരുമേലി നിലയ്‌ക്കൽ റൂട്ടിൽ വാഹനങ്ങൾ നിയന്ത്രിച്ചാണ് വിടുന്നത്.

Most Read| ‘അനിശ്‌ചിത കാലത്തേക്ക് ഒരാളെ തടവിൽ വെക്കാനാവില്ല’; ഇഡിയോട് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE