എടക്കരയിൽ വളർത്തു നായയോട് ഉടമയുടെ ക്രൂരത; സ്‌കൂട്ടറിൽ കെട്ടിവലിച്ചത് 3 കിലോമീറ്ററോളം

By News Desk, Malabar News
Ajwa Travels

മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിയിട്ട് ഓടിച്ച് വീട്ടുകാരന്റെ ക്രൂരത. വണ്ടിക്ക് ഒപ്പമെത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ രക്ഷിക്കാൻ നാട്ടുകാർ ഇടപെട്ടെങ്കിലും കാര്യമുണ്ടായില്ല.

നാട്ടുകാർ ഇവർക്ക് പുറകെ പോയി വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഉടമ ഇത് അവഗണിച്ച് വീണ്ടും സ്‌കൂട്ടറോടിച്ചു. പെരുങ്കുളം മുതൽ മുസ്ള്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്. കൂടുതൽ നാട്ടുകാർ സംഘടിച്ചതോടെ ഇയാൾ സ്‌കൂട്ടറിൽ നിന്ന് നായയുടെ കെട്ടഴിച്ച് മാറ്റി.

പിന്നീട് വാഹനവുമായി കടന്നുകളഞ്ഞു. നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതെന്നാണ് സൂചന. നായക്ക് പരിക്കേറ്റിട്ടുണ്ട്. ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലുംപോലീസ് അന്വേഷണം തുടങ്ങി.

Read Also: മുഖ്യമന്ത്രി പിണറായി വിജയൻ മരണത്തിന്റെ വ്യാപാരി; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE