സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി; കസ്‌റ്റംസ്‌ കമ്മീഷണര്‍ ഇന്ന് വിശദീകരണം നൽകും

By Syndicated , Malabar News
sumith kumar
സുമിത് കുമാര്‍
Ajwa Travels

കൊച്ചി: സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് എജി നല്‍കിയ നോട്ടീസില്‍ കസ്‌റ്റംസ്‌ കമ്മീഷണര്‍ ഇന്ന് വിശദീകരണം സമര്‍പ്പിക്കും. രഹസ്യമൊഴി പുറത്തു വന്ന സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ വിശദീകരണം നൽകണം എന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ കസ്‌റ്റംസ്‌ കമ്മീഷണര്‍ക്ക് നോട്ടീസ് നൽകിയിരുന്നു.

വിഷയത്തിൽ സിപിഐഎം നേതാവും ബാംബു കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കെജെ ജേക്കബ് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് കസ്‌റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് എജി നോട്ടീസയച്ചത്. നിയമ വിരുദ്ധമായി ഡോളർ കടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ എന്നിവരുടെ സഹായം ഉണ്ടായിരുന്നു എന്നായിരുന്നു സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി.

Read also: 45ന് മുകളിൽ ഉള്ളവർക്ക് ഏപ്രിൽ 1 മുതൽ വാക്‌സിനേഷൻ; കേരളം സജ്‌ജം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE