45ന് മുകളിൽ ഉള്ളവർക്ക് ഏപ്രിൽ 1 മുതൽ വാക്‌സിനേഷൻ; കേരളം സജ്‌ജം

By Team Member, Malabar News
kerala covid vaccination
Representational image
Ajwa Travels

തിരുവനന്തപുരം : ഏപ്രിൽ 1ആം തീയതി മുതൽ 45 വയസിന് മുകളിലേക്കുള്ള ആളുകൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യാനുള്ള കേന്ദ്രത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികൾക്ക് സംസ്‌ഥാനം പൂർണസജ്‌ജമെന്ന് കേരളം വ്യക്‌തമാക്കി. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ രാത്രി സംസ്‌ഥാനങ്ങൾക്ക് അയച്ചു.

13 ലക്ഷം കോവിഡ് വാക്‌സിന്റെ സ്‌റ്റോക്ക് നിലവിൽ കേരളത്തിലുണ്ട്. ഒപ്പം തന്നെ 5 ലക്ഷം ഡോസ് വാക്‌സിൻ കൂടെ ഉടൻ തന്നെ കേരളത്തിൽ എത്തും. സംസ്‌ഥാനത്ത് ഇതുവരെ 23,65,061 പേർ വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 12,58,920 പേർ പുരുഷൻമാരും 10,65,232 പേർ സ്‌ത്രീകളുമാണ്. ബാക്കിയുള്ളവരിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 215 പേരും ഉൾപ്പെടും. തിരുവനന്തപുരമാണ് വാക്‌സിനേഷൻ നടപടികളിൽ ജില്ലകളിൽ മുന്നിൽ. 2,93,042 പേരാണ് ഇതുവരെ ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചത്. ഇടുക്കിയിലാണ് ഏറ്റവും കുറവ് ആളുകൾ വാക്‌സിൻ സ്വീകരിച്ചത്. 58533 ആളുകളാണ് ഇടുക്കിയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.

കൂടാതെ വാക്‌സിൻ സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുക, കോവിൻ ആപ്പിൽ രജിസ്‌റ്റർ ചെയ്‌തിട്ടും സൗകര്യം ലഭിക്കാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായാൽ 1075 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

Read also : കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവത്തിൽ നടപടി വേണം; യോഗി ആദിത്യനാഥിന് കത്തയച്ച് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE