കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവത്തിൽ നടപടി വേണം; യോഗി ആദിത്യനാഥിന് കത്തയച്ച് ബിജെപി

By News Desk, Malabar News
Attempt to protect the image of the government
Yogi Adithyanth
Ajwa Travels

ഡെൽഹി: ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്‌ത്രീ സംഘത്തെ ആക്രമിച്ച സംഭവത്തിൽ ബിജെപി കേരള ഘടകം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. അടിയന്തര അന്വേഷണവും നടപടിയുമാവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് കത്തയച്ചത്.

സംഭവത്തിൽ പോലീസും കുറ്റകരമായ നിലപാടാണ് സ്വീകരിച്ചത്. കുറ്റക്കാർ ആരായിരുന്നാലും കർശന നടപടി ഉണ്ടാകണമെന്ന് ജോർജ് കുര്യൻ ആവശ്യപ്പെട്ടു. ഈ മാസം 19ന് ഡെൽഹിയിൽ നിന്ന് ഒഡിഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷൻ ഡെൽഹി പ്രോവിൻസിലെ രണ്ടു കന്യാസ്‍ത്രീകൾക്കും രണ്ട് വിദ്യാർഥിനികൾക്കും നേരെയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്.

ട്രെയിനിൽ വച്ചും പിന്നീട് ജാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചും സംഘപരിവാർ പ്രവർത്തകർ കന്യാസ്‍ത്രീകളെ അക്രമിച്ചെന്നാണ് റിപ്പോർട്. അക്രമികളെ അറസ്‌റ്റ് ചെയ്‌ത്‌ മാറ്റാന്‍ ശ്രമിക്കാതെ പോലീസ് കന്യാസ്‍ത്രീ സംഘത്തെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുക ആയിരുന്നു.

Read Also: ഡെൽഹി എയിംസ് അതിക്രമം; സോംനാഥ് ഭാരതിക്കെതിരായ ശിക്ഷാവിധി മേൽക്കോടതി ശരിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE