ഹിന്ദു അംഗസംഖ്യ വർധിപ്പിക്കണം; വിഎച്ച്പി നേതാവ് മിലിന്ദ് പരാണ്ഡെ

By Syndicated , Malabar News
milind_parande
Ajwa Travels

ഭോപാല്‍: രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുകയാണെന്നും ഹിന്ദു കുടുംബങ്ങളിൽ അംഗ സംഖ്യ വർധിപ്പിക്കേണ്ടത് അത്യാവശ്യമെന്നും വിഎച്ച്പി നേതാവ് മിലിന്ദ് പരാണ്ഡെ. വിവാഹശേഷം കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നും ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് നിലനില്‍പ്പിനെ ബാധിക്കുമെന്നും മിലിന്ദ് പറഞ്ഞു. മധ്യപ്രദേശിലെ ഖണ്ഡ്വയില്‍ നടന്ന ഹിന്ദു യുവജന സമ്മേളനത്തിലാണ് മിലിന്ദിന്റെ പ്രസംഗം.

“വിവാഹം കഴിഞ്ഞാല്‍ ഒരു കുടുംബത്തില്‍ രണ്ടും മൂന്നും കുട്ടികൾ ഉണ്ടായിരിക്കണമെന്ന് ഓരോ ഹിന്ദു യുവാവും ഓര്‍മിക്കണം. ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞാല്‍ പ്രതിസന്ധിയുണ്ടാകും. വ്യക്‌തിക്ക് മാത്രമല്ല, സമൂഹത്തിന്റെ സുരക്ഷക്കും എല്ലാ ഹിന്ദു കുടുംബത്തിലും രണ്ടു മൂന്നു കുട്ടികളുണ്ടാകണം” -മിലിന്ദ് പറഞ്ഞു.

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞുവരുന്നു. എന്നാല്‍, മുസ്‌ലിം സമുദായത്തിൽ ജനസംഖ്യ കൂടുകയും ചെയ്യുന്നു. ഹിന്ദു ജനസംഖ്യ കുറയുന്നത് രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാകുമെന്ന് ചരിത്രം തെളിയിക്കുന്നു. രാജ്യം വീണ്ടും വിഭജിക്കാതിരിക്കാന്‍ ഹിന്ദുക്കളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും മിലിന്ദ് കൂട്ടിച്ചേര്‍ത്തു.

Read also: ബികാനീർ എക്‌സ്‌പ്രസ് പാളം തെറ്റൽ; മരണം ഒൻപതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE