കസ്‌റ്റംസ്‌ നോട്ടീസ് ലഭിച്ചിട്ടില്ല; ആരോപണങ്ങൾ തള്ളി വിനോദിനി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സന്തോഷ് ഈപ്പനെ തനിക്ക് ഐ ഫോൺ നൽകിയിട്ടില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ. ഐ ഫോൺ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. സന്തോഷ് ഈപ്പനെ അറിയില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ ഇതുവരെ നോട്ടീസൊന്നും നൽകിയിട്ടില്ലെന്നും വിനോദിനി വ്യക്‌തമാക്കി.

അതേസമയം, താൻ ഫോൺ നൽകിയത് സ്വപ്‌നാ സുരേഷിനാണെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ പറയുന്നത്. താൻ നൽകിയ ഫോൺ സ്വപ്‌ന ആർക്കാണ് കൊടുത്തത് എന്നതിനെ കുറിച്ച് അറിയില്ല. കോടിയേരി ബാലകൃഷ്‌ണനെ താൻ കണ്ടിട്ടില്ലെന്നും വിനോദിനിയെ അറിയില്ലെന്നും സന്തോഷ് ഈപ്പൻ പ്രതികരിച്ചു.

Also Read: യുഎഇ കോൺസൽ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ ഒരുക്കിയത് ദുരൂഹം; വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE