യുഎഇ കോൺസൽ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ ഒരുക്കിയത് ദുരൂഹം; വി മുരളീധരൻ

By Staff Reporter, Malabar News
V Muraleedharan about kerala covid situation
Ajwa Travels

തിരുവനന്തപുരം: യുഎഇ കോൺസൽ ജനറലിന് സംസ്‌ഥാന സർക്കാർ എക്‌സ് കാറ്റഗറി സുരക്ഷ നൽകിയത് ആരുടെ ആവശ്യ പ്രകാരമാണെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രസർക്കാരിൽ നിന്ന് അങ്ങനെ ഒരു നിർദേശം ഉണ്ടായിരുന്നില്ല.

ഈ സുരക്ഷ വാസ്‌തവത്തിൽ സുരക്ഷ ആണോ അതോ അവർ തമ്മിലുള്ള ഇടപാടുകൾക്ക് വേണ്ടിയാണോ എന്ന് സംശയമുണ്ട്. കോൺസൽ ജനറലിന് ഭീഷണി ഉയർത്തുന്നത് ആരാണ്? അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട് എന്ന് സർക്കാർ എങ്ങനെ അറിഞ്ഞുവെന്ന് വ്യക്‌തമാക്കണമെന്ന് മന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു.

കസ്‌റ്റംസ്‌ ഓഫീസുകളിലേക്കല്ല പാർട്ടി നേതാക്കളുടെ വീടുകളിലേക്കും ജയിൽ ഡിജിപിയുടെ ഓഫീസിലേക്കുമാണ് സിപിഎം മാർച്ച് നടത്തേണ്ടതെന്നും മന്ത്രി മുരളീധരൻ ചൂണ്ടിക്കാട്ടി. ഇരവാദം എന്ന ബാലിശമായ നാടകം കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ പര്യാപ്‌തല്ല. അത് ഇനിയെങ്കിലും സിപിഎം നേതാക്കൾ മനസിലാക്കണം.

സിപിഎം-ബിജെപി ഒത്തുകളിയാണെന്ന ആരോപണം ആഭ്യന്തര മന്ത്രിയായിരുന്ന ആൾക്ക് ചേരുന്നതല്ലെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.

Read Also: ഭയപ്പെടുത്താനുള്ള രാഷ്‌ട്രീയ പാർട്ടിയുടെ ശ്രമം വിലപ്പോകില്ല; കസ്‌റ്റംസ്‌ കമ്മീഷണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE