ഡോളർ കടത്ത് കേസ്; കസ്‌റ്റംസ്‌ ശിവശങ്കറിനെ പ്രതി ചേർക്കും

By Staff Reporter, Malabar News
m-shivashankar_-
Ajwa Travels

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിലും കസ്‌റ്റംസ് പ്രതി ചേര്‍ക്കും. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്ര ചെയ്‌തപ്പോഴും ഡോളര്‍ കടത്തിയിട്ടുണ്ടെന്നാണ് സ്വപ്‌ന കസ്‌റ്റംസിന് നല്‍കിയിരിക്കുന്ന മൊഴിയിൽ പറയുന്നത്.

ഡോളർ കടത്തിനെ കുറിച്ച് ശിവശങ്കറിന്‌ അറിയാമായിരുന്നു എന്നാണ് സ്വപ്‌ന പറയുന്നത്. വിദേശത്ത് നിക്ഷേപിക്കാനാണ് ഇതെന്ന് ശിവശങ്കറിനോട് പറഞ്ഞതായും സ്വപ്‌നയുടെ മൊഴിയിലുണ്ട്. കേസിൽ ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കാനാണ് കസ്‌റ്റംസ്‌ ആലോചിക്കുന്നത്. വ്യാഴാഴ്‌ച ശിവശങ്കറിനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തിരുന്നു. ഇതുവഴി കള്ളക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി.

മറ്റു പ്രതികളായ സ്വപ്‌നയെയും, സരിത്തിനേയും കസ്‌റ്റംസ്‌ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. കേസില്‍ ശിവശങ്കറിനെതിരെ തെളിവ് കിട്ടിയതിന് ശേഷമായിരുന്നു ‌ശിവശങ്കറിനെ അറസ്‌റ്റ് ചെയ്‌തത്‌. യുഎഇ കോൺസുലേറ്റ് ജനറലും അറ്റാഷെയും ഡോളർ കടത്തിയതായി കസ്‌റ്റംസ്‌ കണ്ടെത്തിയിട്ടുണ്ട്.

Read Also: നടിയെ ആക്രമിച്ച കേസ്; വിചാരണാ കോടതി മാറ്റണം, സർക്കാർ സുപ്രീം കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE