വിവാഹവാർത്തക്ക് പിന്നാലെ മേയർ ആര്യയ്‌ക്ക് നേരെ സൈബർ ആക്രമണം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ അഭിനന്ദനങ്ങളുമായി ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു. പിന്നാലെ പുതിയൊരു വിവാദത്തിനും തുടക്കമായി.

സംഘപരിവാർ അനുകൂല പേജുകളിൽ നിന്നടക്കം രൂക്ഷമായ സൈബർ ആക്രമണമാണ് മേയർ ആര്യ നേരിട്ടുകൊണ്ടിരിക്കുന്നത്. കോളേജ് ജീവിതവും സൗഹൃദങ്ങളും ചേർത്ത് വെച്ചാണ് ചിലരുടെ നിരീക്ഷണങ്ങളും ആക്ഷേപ ട്രോളുകളും സ്‌ത്രീകളെ ഉന്നമിട്ടുള്ള ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ ഫേസ്‌ബുക്കിലൂടെ തന്നെ പ്രതിഷേധം അറിയിച്ച് സാംസ്‌കാരിക നേതാക്കളും രംഗത്തുണ്ട്.

ബാലസംഘം, എസ്‌എഫ്‌ഐ പ്രവർത്തനകാലത്തെ അടുപ്പമാണ് വിവാഹത്തിലേക്ക് എത്തുന്നതെന്ന് ഇരുവരും നേരത്തെ വ്യക്‌തമാക്കിയിരുന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. കന്നിയങ്കത്തിൽ ധർമജൻ ബോൾഗാട്ടിയെ പരാജയപ്പെടുത്തിയാണ് സച്ചിൻ നിയമസഭയിൽ എത്തിയത്. ബാലസംഘം പ്രസിഡണ്ടായിരുന്ന ആര്യ രാജേന്ദ്രൻ തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ വിദ്യാർഥി ആയിരിക്കെയാണ് 21ആം വയസിൽ മേയറായത്.

Most Read: കള്ളന്റെ വക വീട്ടുടമക്ക് 15,000 രൂപ നഷ്‌ടപരിഹാരം; അമ്പരന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE