രാഹുലിന് രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ വ്യക്‌തതയില്ല; രൂക്ഷ വിമര്‍ശനവുമായി ഡി രാജ

By Staff Reporter, Malabar News
D_Raja
ഡി രാജ
Ajwa Travels

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ രാഹുലിന് വ്യക്‌തതയില്ലെന്ന് ഡി രാജ പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ പ്രവര്‍ത്തനം ശരിയല്ലെന്നും ഇത് ബിജെപിയുടെ വളര്‍ച്ചക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ യുഡിഎഫ്, ബിജെപി നിലപാടുകള്‍ തെറ്റാണെന്നും ഡി രാജ കൂട്ടിച്ചേര്‍ത്തു. ഇരുമുന്നണികളും മതവും രാഷ്‌ട്രീയവും കൂട്ടിക്കെട്ടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: ഡെൽഹി ബിൽ നിയമമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE