രോഗവ്യാപനം കുറയുന്നു, കോവിഡ് മുക്‌തി ഉയരുന്നു; സൗദിയിൽ ആശങ്കകൾക്ക് അയവ്

By Team Member, Malabar News
Ajwa Travels

റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം താഴേക്ക്. കഴിഞ്ഞ 24  മണിക്കൂറിൽ 825 പേർക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതിനൊപ്പം തന്നെ രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ രോഗ മുക്‌തരാകുകയും ചെയ്‌തു. 1,028 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗ മുക്‌തരായത്. പ്രതിദിന രോഗബാധ കുറയുന്നതും, കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നതും രാജ്യത്ത് വലിയ ആശ്വാസമാണ് സൃഷ്‌ടിക്കുന്നത്‌.

എന്നാൽ രാജ്യത്ത് പ്രതിദിനം കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ഉയർന്ന് തന്നെ തുടരുകയാണ്. 15 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതുവരെ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 7,162 ആയി ഉയർന്നു. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 4,33,094 ആണ്. ഇവരിൽ 4,17,787 പേരും ഇതുവരെ രോഗ മുക്‌തരായിട്ടുണ്ട്.

രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 8,145 ആയി കുറഞ്ഞു. ഇവരിൽ 1,376 പേരുടെ നില ഗുരുതരമായി തുടരുകയാണ്. 96.4 ശതമാനമാണ് രാജ്യത്തെ നിലവിലത്തെ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ കോവിഡ് മരണനിരക്ക് 1.7 ശതമാനമായി തുടരുകയാണ്.

Read also : ശക്‌തമായ മഴ 2 ദിവസം കൂടി തുടരും; നാളെ 11 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE