പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം എറണാകുളത്ത് ഉയരും; ജില്ലാ കളക്‌ടർ

By Team Member, Malabar News
ernakulam
Ajwa Travels

എറണാകുളം : ജില്ലയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടാകുമെന്ന് വ്യക്‌തമാക്കി ജില്ലാ കളക്‌ടർ എസ് സുഹാസ്. പ്രതിദിനം റിപ്പോർട് ചെയ്യുന്ന രോഗികളുടെ എണ്ണം 2,000 കടക്കാൻ സാധ്യതയുണ്ടെന്നും, അടുത്ത മൂന്ന് ദിവസത്തേക്ക് മാസ് വാക്‌സിനേഷൻ നിർത്തി വച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തന്നെ രോഗവ്യാപനം കുറക്കുന്നതിനായി സർക്കാർ നിര്‍ദേശ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ ഉണ്ടാകുമെന്നും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നും കളക്‌ടർ വ്യക്‌തമാക്കി.

നിലവിൽ സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷം പ്രതിദിന കോവിഡ് കേസുകളിൽ വലിയ വർധന ഉണ്ടായതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പ് തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Read also : മൻസൂർ വധം; പിടിയിലായ എട്ട് പ്രതികളെയും പോലീസ് കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE