മൻസൂർ വധം; പിടിയിലായ എട്ട് പ്രതികളെയും പോലീസ് കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്

By News Desk, Malabar News
Representational Image
Ajwa Travels

കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ എട്ട് പ്രതികളെയും പോലീസ് കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്. റിമാന്റിൽ കഴിയുന്ന ഇവരെ തിങ്കളാഴ്‌ച മുതൽ ഒരാഴ്‌ച കാലത്തേക്കാണ് പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടത്.

കൊലപാതക സംഘത്തിലെ മുഖ്യ സൂത്രധാരൻ സുഹൈൽ അടക്കമുള്ളവരെയാണ് തുടർ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്‌റ്റഡിയിൽ വിടുന്നത്. സുഹൈൽ കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്.

എന്നാൽ മൻസൂർ കൊലപാതകത്തിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും ആണ് സുഹൈൽ അവകാശപ്പെടുന്നത്. മൻസൂറുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് താനെന്നാണ് സുഹൈൽ പറയുന്നത്. സുഹൈലിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയെന്നാണ് മൻസൂറിന്റെ കുടുംബത്തിന്റെ പരാതി.

Also Read: കോവിഡ്; മലമ്പുഴ ഉദ്യാനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE