സൗദിയില്‍ പ്രതിദിന കോവിഡ് മരണനിരക്കില്‍ വീണ്ടും കുറവ്

By Team Member, Malabar News
Malabarnews_saudi
Representational image
Ajwa Travels

റിയാദ് : സൗദിയില്‍ പ്രതിദിനം കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 9 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 6,168 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 178 പേര്‍ക്ക് കൂടി പുതുതായി രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം തന്നെ 207 ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് മുക്‌തി നേടിയത്.

കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ കൂടി പരിഗണിക്കുമ്പോള്‍ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,61,903 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇവരില്‍ 3,52,815 പേരും രോഗമുക്‌തരായെന്നത് രാജ്യത്ത് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,920 ആളുകളാണ് ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ ഗുരുതരാവസ്‌ഥലുള്ള 376 പേര്‍ തീവ്ര പരിചരണ വിഭാഗങ്ങളില്‍ ചികില്‍സയില്‍ കഴിയുകയാണ്.

97.6 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് രോഗമുക്‌തി നിരക്ക്. കൂടാതെ മരണനിരക്ക് 1.7 ശതമാനം ആയി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ റിയാദിലാണ് കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. 44 പേരാണ് ഇവിടെ കഴിഞ്ഞ ദിവസം രോഗബാധിതരായത്.

Read also : യുഎഇ; 1,230 പേര്‍ക്ക് കൂടി കോവിഡ്, 1,386 പേര്‍ക്ക് രോഗമുക്‌തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE