കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ രണ്ടായി ചുരുങ്ങി

By Trainee Reporter, Malabar News
Representational image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം 2 ആയി ചുരുങ്ങി. കോവിഡ് വ്യാപനത്തിന് ശേഷം, ഇതാദ്യമായാണ് സൗദിയിൽ മരണസംഖ്യ ഇത്രയും കുറയുന്നത്. അതേസമയം, സൗദിയിൽ 186 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 211 പേർ രോഗമുക്‌തി നേടി. ഇതോടെ സൗദിയിൽ റിപ്പോർട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 3,66,185 ആയി. 3,57,728 പേർ രോഗമുക്‌തി നേടി. ആകെ മരിച്ചവരുടെ എണ്ണം 6,352 ആയി.

2,080 സജീവ കോവിഡ് കേസുകളാണ് നിലവിൽ സൗദിയിലുള്ളത്. ഇതിൽ 331 പേർ മാത്രമാണ് ഗുരുതരാവസ്‌ഥയിൽ കഴിയുന്നത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ശേഷിക്കുന്നവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.

റിയാദ് (82), മക്ക (34), കിഴക്കൻ പ്രവിശ്യ (29), വടക്കൻ അതിർത്തി മേഖല (11), അൽബാഹ (6), അസീർ (6), നജ്‌റാൻ (5), ഖസീം (4), ഹാഇൽ (3),  മദീന (3), തബൂക്ക് (2), ജീസാൻ (1) എന്നിങ്ങനെയാണ് രാജ്യത്തെ വിവിധയിടങ്ങളിൽ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം.

Read also: യുഎഇയിൽ 3,579 പുതിയ കോവിഡ് രോഗികൾ; 9 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE