കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; പരിഹരിക്കാൻ നടപടി തുടങ്ങി

By Staff Reporter, Malabar News
Kochi Metro
Ajwa Travels

ആലുവ: കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണമായ പൈലിംഗിലെ വീഴ്‌ച പരിഹരിക്കാൻ നടപടി തുടങ്ങി. മെട്രോ സർവീസിനെ ബാധിക്കാത്ത രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. തൂണിലെ തകരാറിന് കാരണം നിർമാണത്തിലും മേൽനോട്ടത്തിലും ഉണ്ടായ പിഴവെന്നായിരുന്നു കണ്ടെത്തൽ.

ചരിവ് കണ്ടെത്തിയ പത്തടിപ്പാലത്തെ തൂണ് അടിത്തട്ടിലെ പാറയുമായി ബന്ധിപ്പിക്കും. ബലക്ഷയം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ അതീവ ഗൗരവത്തിലുള്ള നടപടികളാണ് കെഎംആർഎൽ കൈക്കൊണ്ടത്. ഡിഎംആർസി, എൽ ആൻഡ് ടി, എയ്‌ജിസ് എന്നിവരെ ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് കെഎംആർഎൽ വഴി തേടിയിരുന്നു.

കരാർ കാലാവധി കഴിഞ്ഞു പോയതാണെങ്കിലും കെഎംആർഎൽ മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്‌റയുടെ അഭ്യർഥന പ്രകാരം എൽ ആൻഡ് ടി സ്വന്തം നിലയ്‌ക്ക് ബലപ്പെടുത്തൽ ജോലികൾ ഏറ്റെടുത്ത് ചെയ്യുകയാണ്.

Read Also: കലാശപ്പോരിന് കൊമ്പൻമാർ ഇന്നിറങ്ങും; എതിരിടുന്നത് നൈസാമുകളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE