ശതാബ്‌ദി റോയ്‌ക്ക് പ്രധാന പദവി നൽകി തൃണമൂൽ; നീക്കം പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ

By Desk Reporter, Malabar News
shatabdi-roy
Ajwa Travels

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ശതാബ്‌ദി റോയ്‌ക്ക് പാർട്ടിയിൽ പ്രധാന പദവി നൽകി. തൃണമൂൽ കോൺഗ്രസ് ബംഗാൾ ഘടകം വൈസ് പ്രസിഡണ്ടായി ശതാബ്‌ദിയെ നിയമിച്ചു.

തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ കഠിനമായി പരിശ്രമിക്കുമെന്നും ശതാബ്‌ദി റോയ് പറഞ്ഞു.

തൃണമൂൽ കോൺഗ്രസിന്റെ ജനകീയ മുഖമായി അറിയപ്പെടുന്ന ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്‌ദി റോയ് പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്‌തമായിരുന്നു. 2009 മുതല്‍ ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശതാബ്‌ദി റോയ് തന്റെ നിലപാട് ഞായറാഴ്‌ച ഉച്ചക്ക് 2 മണിക്കു പ്രഖ്യാപിക്കുമെന്നു സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇവർ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം ശക്‌തമായത്. ബംഗാള്‍ മന്ത്രി ജ്യോതിക് മാലിക്കിനെ വെല്ലുവിളിച്ചു കൊണ്ട് 50ഓളം തൃണമൂല്‍ എംഎല്‍എമാര്‍ അടുത്ത മാസം ബിജെപിയില്‍ ചേരുമെന്നു ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്‌താവന വന്നതിന് തൊട്ടു പിന്നാലെയാണ് ശതാബ്‌ദി റോയിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് പ്രത്യക്ഷപ്പെട്ടത്.

പാർട്ടിയിൽ കൂടിയാലോചന നടക്കുന്നില്ലെന്നും പല പൊതു പരിപാടികളിൽ നിന്നും തന്നെ ബോധപൂർവ്വം മാറ്റി നിർത്തുകയാണെന്നും ശതാബ്‌ദി റോയ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. ഏറെ മാനസിക പ്രയാസം അനുഭവിക്കുന്നതായും അവർ പ്രതികരിച്ചിരുന്നു.

ശതാബ്‌ദിയുടെ പോസ്‌റ്റ് തൃണമൂൽ കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചിരുന്നു. താരത്തിന്റെ കുറിപ്പ് വന്നതിന് ശേഷം ശതാബ്‌ദി റോയിയുടെ ഫോൺ സിച്ച് ഓഫ് ആണെന്നും അവരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ആയിരുന്നു തൃണമൂൽ നേതാക്കൾ പറഞ്ഞത്.

എന്നാൽ അഭ്യൂഹങ്ങൾ എല്ലാം അസ്‌ഥാനത്താക്കി താൻ തൃണമൂലിന് ഒപ്പം തന്നെ നിൽക്കുമെന്ന് ശതാബ്‌ദി വ്യക്‌തമാക്കിയിരുന്നു. ശതാബ്‌ദിയുടെ പരാതികൾ പരിഹരിക്കുകയും ഒപ്പം നിർത്തുകയുമാണ് തൃണമൂലിന്റെ ലക്ഷ്യം.

Also Read:  കർഷക നേതാവിനെ എൻഐഎ വിളിപ്പിച്ച സംഭവം; എത്ര ശ്രമിച്ചാലും കർഷകരെ ഭയപ്പെടുത്താൻ കേന്ദ്രത്തിനാവില്ല; പ്രിയങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE