വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി

By Desk Reporter, Malabar News
Death of Vlogger Rifa Mehnu;
Ajwa Travels

കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പോലീസിൽ പരാതി നൽകി. കോഴിക്കോട് എസ്‌പിക്കാണ് റിഫയുടെ പിതാവ് റാഷിദ് പരാതി നൽകിയിരിക്കുന്നത്. ദുബായിലെ താമസസ്‌ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ മാസം ഒന്നാം തീയതി രാത്രിയാണ് ദുബായ് ജാഫിലിയിലെ ഫ്ളാറ്റിൽ റിഫ മെഹ്‌നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത് എന്നാണ് റിപ്പോർട്. ഇൻസ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹിതരായ ഇരുവർക്കും രണ്ട് വയസുള്ള മകനുണ്ട്.

കഴിഞ്ഞ മാസം നാട്ടിലെത്തി മകനെ മാതാപിതാക്കളോടൊപ്പം നിർത്തിയാണ് റിഫ ദുബായിലേക്ക് തിരികെ പോയത്. ആല്‍ബം നടി കൂടിയായ റിഫ മെഹ്‌നുവിന് ഇൻസ്‌റ്റഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. മരണത്തിന് ദിവസങ്ങൾക്ക് മുന്‍പ് പോലും സോഷ്യൽ മീഡിയയിൽ റിഫയും ഭർത്താവും വീഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു.

Most Read:  മോസ്‌കോയുമായി അർഥവത്തായ സുരക്ഷാ ചർച്ചകൾക്കുള്ള സമയമാണിത്; സെലെൻസ്‌കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE