രമ്യ ഹരിദാസിനെതിരെ വധഭീഷണി; ആരോപണം നിഷേധിച്ച് സിപിഐഎം

By Syndicated , Malabar News
Death threats against Ramya Haridas
Ajwa Travels

പാലക്കാട്: രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണം നിഷേധിച്ച് സിപിഐഎം ആലത്തൂർ പ്രാദേശിക നേതൃത്വം. ഇത്തരം പരാതികള്‍ എംപിയുടെ സ്‌ഥിരം രീതിയാണെന്നും സിപിഐഎം ആരോപിച്ചു. വധഭീഷണി മുഴക്കിയിട്ടില്ലെന്നും സംഭവത്തിന്റെ ദൃശ്യം പുറത്തുവിടാന്‍ എംപി തയ്യാറാകണമെന്നും പഞ്ചായത്ത് അംഗം ഐ നജീബ് ആവശ്യപ്പെട്ടു.

അതേസമയം പഞ്ചായത്ത് അംഗവുമായി എംപിയും പാളയം പ്രദീപ് എന്ന വ്യക്‌തിയും കയര്‍ത്ത് സംസാരിക്കുകയാണ് ഉണ്ടായതെന്ന് ഹരിത സേനാ അംഗങ്ങൾ വ്യക്‌തമാക്കി.

തന്നെ റോഡിൽ തടഞ്ഞുനിർത്തി സിപിഐഎം നേതാവ് വധഭീഷണി മുഴക്കിയെന്നാണ് രമ്യ ഹരിദാസിന്റെ പരാതി. ഇതുസംബന്ധിച്ച് അരോപണവിധേയനായ വ്യക്‌തിയോട് രമ്യ സംസാരിക്കുന്ന ഒരു വീഡിയോയും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് നാസർ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് എംപിയുടെ ആരോപണം.

Read also: ഹൃദയാഘാതം; കോൺഗ്രസ് നേതാവ് ഇന്ദിര ഹൃദയേഷ് അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE