ഹൃദയാഘാതം; കോൺഗ്രസ് നേതാവ് ഇന്ദിര ഹൃദയേഷ് അന്തരിച്ചു

By Syndicated , Malabar News
Dr. Indira Hridayesh passes away

ന്യൂഡെൽഹി: ഉത്തരാഖണ്ഡ് നിയമസഭാ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. ഇന്ദിര ഹൃദയേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പാർട്ടി ചുമതലയുള്ള ദേവേന്ദർ യാദവാണ് മരണവാർത്ത പുറത്തുവിട്ടത്.

2012ൽ ഹൽദ് വാനി മണ്ഡലത്തിൽ നിന്ന് എംഎൽഎയായ ഇന്ദിര ഹൃദയേഷ് വിജയ് ബഹുഗുണ, ഹരീഷ് റാവത്ത് സർക്കാരിൽ ധനകാര്യ മന്ത്രിയായിരുന്നു. പാർലമെന്ററി കാര്യം, ഉന്നത വിദ്യാഭ്യാസം, പ്ളാനിങ് എന്നീ വകുപ്പുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ പ്രതിപക്ഷ നേതാവായി.

മുതിർന്ന നേതാവിന്റെ മരണത്തിൽ രാഹുൽ ഗാന്ധി അനുസ്‌മരിച്ചു. ഉത്തരാഖണ്ഡിലെ കോൺഗ്രസ് പാർട്ടിയുടെ ശക്‌തമായ കണ്ണിയായിരുന്നു ഡോ. ഇന്ദിര ഹൃദയേഷെന്നും പ്രിയപ്പെട്ടവരെ അനുശോചനം അറിയിക്കുവെന്നും രാഹുൽ ട്വീറ്റ് ചെയ്‌തു.

Read also: കോവിഡ് വാക്‌സിൻ മോഷ്‌ടിച്ച് വില്‍പന; ആരോഗ്യ പ്രവര്‍ത്തക പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE